വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സർവ്വ മേഖലയിലും പരാജയം - ടി.എം. സിദ്ധീഖ്
അഴിമതിയുടെയും വികസന മുരടിപ്പും മാത്രം പറയാനുള്ള വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സർവ്വ മേഖലയിലും പരാജയമാണെന്ന് സി.പി.എം. നേതാവ് ടി.എം. സിദ്ധീഖ് പറഞ്ഞു. സി.പി.എം. എരമംഗലം - വെളിയങ്കോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരമംഗലം - കോതമുക്ക് റോഡിലെ മണ്ണ് കടത്തിയതും വെളിയങ്കോട് ചങ്ങാടം റോഡിൽ കുളമുണ്ടാക്കിയതുമാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേട്ടങ്ങളായി പറയാനുള്ളത്. പഞ്ചായത്ത് അധികാരികൾ വ്യാപാരികളിൽനിന്ന് പോലും ബിനാമികളെ വെച്ചു അനധികൃതമായി പണം പിരിക്കുന്നത് ലജ്ജാകരവും നാട്ടുകാരെപ്പോലും നാണിപ്പിക്കുന്നതാണെന്നും, പഞ്ചായത്തിലെത്തുന്നവർക്ക് രക്ഷയില്ലാത്തത് പോലെ ഈ പഞ്ചായത്തിൽ മരണപ്പെടുന്നവർക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. വെളിയങ്കോട് പൊതുശ്‌മശാനം ഇപ്പോഴും പ്രവർത്തന സജ്ജമാക്കാത്തതിനാൽ പാവപ്പെട്ടവൻ മരിച്ചാൽ പൊന്നാനിയിൽ കൊണ്ടുപോയി സംസ്‌കാരം നടത്തേണ്ട ദുരവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം സുരേഷ് കാക്കനാത്ത് അധ്യക്ഷത വഹിച്ചു. സുനിൽ കാരാട്ടേൽ, പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. ഹുസൈൻ, പി. അജയൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments