ഒരു പ്രദേശത്തിന്റെ ആരോഗ്യകാര്യങ്ങൾ ജനകീയപങ്കാളിത്തത്തടെ നടപ്പാക്കുകയെന്നതാണ് സർക്കാർ കാഴ്‌ചപ്പാട് - മന്ത്രി വീണാ ജോർജ്
ഒരു പ്രദേശത്തിന്റെ ആരോഗ്യകാര്യങ്ങൾ ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുകയെന്നതാണ് സംസ്ഥാന സർക്കാർ കാഴ്‌ചപ്പാടെന്ന് മന്ത്രി വീണാ ജോർജ്. മാതൃ-ശിശു ആശുപത്രിയിലെ മദർ ന്യൂബോൺ കെയർ യൂണിറ്റും മറ്റു പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 451 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങളിലെ നാലു വാർഡുകളുടെ ജനകീയ ആരോഗ്യകേന്ദ്രമായി മാറ്റുക. വാർഡുതല ആരോഗ്യകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ ഹെൽത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയൊരുക്കും. പ്രസവസമയത്തും തുടർന്നും അമ്മയ്ക്കൊപ്പം മറ്റൊരു കെയർടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച 'സഖി' പദ്ധതി മറ്റ് ആശുപത്രികളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നെഗറ്റീവ് പ്രഷർ സിസ്റ്റം ഉൾപ്പെടെയുള്ള ശിശുപരിചരണ വിഭാഗത്തിൽ 21 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1.18 കോടി രൂപ ചെലവിൽ നവജാതശിശുപരിചരണ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. പേവിഷബാധ ചികിത്സാമുറിയും മന്ത്രി ഉദ്ഘാടനംചെയ്തു. പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. കളക്ടർ പ്രേംകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ, ഡോ. പി.കെ. അനൂപ്, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ഡോ. പി.കെ. ആശ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജീന ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments