വയനാട് മാത്രമല്ല ഇനി അയിരൂരിലും ജീരകശാല നെൽകൃഷി വിളയും
വയനാട് മേഖലയിൽ പരമ്പരാഗതമായി കൃഷി ചെയ്യുന്ന സുഗന്ധ നെല്ലിനമായ ജീരകശാല ഇനി മുതൽ പെരുമ്പടപ്പ് കൃഷിഭവനുകീഴിലെ അയിരൂർ മേഖലയിലും വിളയും. പെരുമ്പടപ്പ് അഗ്രോ സെന്ററിന്റെ നേതൃത്വത്തിലാണ് പാട്ടത്തിനെടുത്ത കരഭൂമിയിലാണ് ജീരകശാല നെൽകൃഷി നടത്തുന്നത്. ആദ്യമായാണ് ജീരകശാല നെൽവിത്ത് ഉപയോഗിച്ചുള്ള കൃഷി ഈ മേഖലയിൽ നടത്തുന്നത്. ഞാറുനടീൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സൗദാമിനി ഉദ്‌ഘാടനം ചെയ്‌തു.
പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശൻ മുഖ്യാതിഥിയായിരുന്നു. ഞാറുനടീൽ ഉത്സവത്തിന് പെരുമ്പടപ്പ് അഗ്രോ സെന്റർ പ്രസിഡൻറ് അയിരൂർ മുഹമ്മദാലി, സെക്രട്ടറി പി. അൻവർ ദീപേഷ്, മുഹമ്മദ്, തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum

0 Comments