Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ


മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ


വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് ബലി പെരുന്നാൽ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച കാലത്ത് 8 മണിക്ക് നടക്കുന്ന ഈദ് നമസ്കാരത്തിന് പി. അബ്ദുല്ലത്തീഫ് സുല്ലമി നേതൃത്വം നൽകും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ബദൽ സംവിധാനം ഒരുക്കും. വുളു ചെയ്ത് മുസല്ലയുമായി 8 മണിക്ക് മുമ്പ് തന്നെ എല്ലാ വിശ്വാസികളും ഈദ് ഗാഹിൽ എത്തേണ്ടതാണ്.

ഒരുമയുടെ പ്രവർത്തനം കൂടുതൽ സാമൂഹ്യ-സേവന-വിദ്യാഭ്യാസ മേഖളിലേക്ക് വ്യാപിക്കുന്നതിന് കർമ്മ പദ്ധതികൾ ആ വിഷകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അതിന്റെ ഭാഗമായി SSLC, +2 പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസ്സ് നടത്തിയിരുന്നു.മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി വിഭവ സമാഹരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഉദ്ഘാടനം ഈദ് ഗാഹിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

മാർത്താസമ്മേളനത്തിൽ ഒരുമ ചെയർമാൻ ഇ.എം.മുഹമ്മദ്, കൺവീനർ എ. അബ്ദുൾ ലത്തീഫ്, വി.സക്കീർ ഹുസൈൻ, ചിറ്റാറയിൽ കുഞ്ഞു എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments