ഭക്തി സാന്ദ്രമായി കല്ലൂർപ്പുള്ളി നാമജപാർച്ചന
കർക്കിടക മാസാചരണത്തിന്റെ ഭാഗമായി എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു വരുന്ന നാമജപാർച്ചന ഭക്തി സാന്ദ്രമാകുന്നു. ക്ഷേത്ര നാരായണീയ പാരായണ സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് ദിവസവും സന്ധ്യക്ക് നാമജപാർച്ചന നടക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ യജ്ഞാചാര്യൻ കൃഷ്ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടത്താനും സമിതിക്ക് അവസരം ലഭിച്ചിരുന്നു. പ്രദേശത്തെ വനിതകളാണ് ദിനവും സന്ധ്യക്ക് ക്ഷേത്രത്തിലെത്തി പാരായണം നടത്തി വരുന്നത്



0 Comments