യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും, പൊതു യോഗവും സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും,പൊതു യോഗവും മാറഞ്ചേരിയിൽ സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിനു എരമംഗലം അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്യ്തു.
സമരം ചെയ്യുന്നവരെ കള്ളകേസില്‍ കുടുക്കി പോരാട്ട വീര്യം തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിലപാടുകള്‍ അപഹാസ്യമാണെന്ന് ഇ പി രാജീവ് പറഞ്ഞു.
ഭരണ തകര്‍ച്ചയില്‍ നിന്നും ,വെളിച്ചത്തായ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന കപട നാടകങ്ങളെ ജനം തിരിച്ചറിഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക് ' മാറഞ്ചേരി യൂത്ത് കോൺഗ്രെസ് മണ്ഡലം പ്രസിഡന്റ് ശ്യം പ്രസാദ് പറയിരിക്കൽ ' യൂത്ത് കോൺഗ്രസ് പൊന്നാനി അസംബ്ലി ജനറൽ സെക്രട്ടറി ഷഫീക് വെളിയൻകോഡ് എന്നിവർ പ്രസംഗിച്ചു
നേതാക്കളായ പൊന്നാനി മണ്ഡലം പ്രസിഡന്റ് ദർവേഷ് ' യൂത്ത് കോൺഗസ് പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി മാരായ ജയ പ്രസാദ് , സജി മാക്കാലി ' ബജിത് മാറഞ്ചേരി ' മെമ്പർ മാരായ ഷിജിൽ മുക്കാല ' എം ടി ഉപൈദ് ' ജസീൽ 'ജിനീഷ് 'സഹൽ 'നിജി എന്നിവർ
സമരത്തിന് നേതൃത്വം കൊടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments