Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂരിലെ സംസ്ഥാന പാത; മണ്ണു പരിശോധന ആരംഭിച്ചു

അയിരൂരിലെ സംസ്ഥാന പാത; മണ്ണു പരിശോധന ആരംഭിച്ചു

വിള്ളൽ വീണ പെരുമ്പടപ്പ് അയിരൂരിലെ സംസ്ഥാന പാത പുനർ നിർമിക്കുന്നതിനുള്ള മണ്ണു പരിശോധന ആരംഭിച്ചു. സമീപത്തെ പഞ്ചായത്ത് കുളം ആഴം കുട്ടുന്നതിനിടെയാണ് 4 മാസം മുൻപ് പാലപ്പെട്ടി-പുത്തൻപള്ളി സംസ്ഥാന പാതയിലെ അയിരൂരിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത്.വിള്ളലുണ്ടായ സ്ഥലം ബലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പൊതുമരാമത്തിന്റെ എൻജിനീയറിങ് വിഭാഗം ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു.അതിനെ തുടർന്നാണ് റോഡിന്റെ പുനർ നിർമാണത്തിന് വിശദമായി പഠനം നടത്താൻ പൊതുമരാമത്ത് വിഭാഗം തീരുമാനിക്കുകയായിരുന്നു. 

റോഡിന് അടിയിൽ ചെളിയും മണലും ആയതിനാൽ ആദ്യ ഘട്ടത്തിൽ മണ്ണു പരിശോധനയാണ് നടത്തുന്നത്.വടകര എൻജിനീയറിങ് കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. 

റോഡിൽ വിള്ളൽ വീണതിനാൽ ബാരിക്കേഡും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാണ് വാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. റോഡ് എത്ര മീറ്റർ പൊളിച്ചു നിർമിക്കേണ്ടി വരും എത്ര രൂപ എസ്റ്റിമേറ്റ് വരും എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പഠനത്തിന് ശേഷമാകും തീരുമാനിക്കുക. മഴയിൽ ശക്തമായ വെള്ളക്കെട്ട് ഉണ്ടായാൽ റോഡ് താഴ്ന്നു പോകുമെന്ന് ആശങ്കയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കാനാണ് പൊതുമരാമത്ത് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com




Post a Comment

0 Comments