കെ.സി. ഇ .എഫ് പൊന്നാനി താലൂക്ക് സമ്മേളനം നടന്നു
കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് , പൊന്നാനി താലൂക്ക് സമ്മേളനം നടുവട്ടം ജിജി നഗറിൽ (വിവാ പാലസ് ) കെ.പി. സി.സി. സെക്രട്ടറി യും , ജില്ലാ യു .ഡി. എഫ്. ചെയർമാനുമായ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു . സഹകരണ മേഖലയുടെ കടക്കൽ കത്തിവെക്കാനുള്ള നടപടികളുമായാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നതെന്നും , ജീവനക്കാർ നിതാന്ത ജാഗ്രത പുലർത്തി സഹകരണ മേഖലയെ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്നും അജയ് മോഹൻ അഭിപ്രായപ്പെട്ടു.
താലൂക്ക് പ്രസിഡൻ്റ് ടി.വി ഷമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സമിതി അംഗം
പി. രാജാറാം അധ്യക്ഷത വഹിച്ചു . കെ. സി. ഇ എഫ് , അംഗങ്ങളായ ജനപ്രതിനിധികളെ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്ങിൽ മജീദ് ആദരിച്ചു.
കെ.സി. ഇ .എഫ് . അംഗങ്ങളുടെ ,
പ്ലസ് ടു , SSLC വിജയികളായ കുട്ടികൾക്കുള്ള ഉപഹാരം , വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും , ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ കല്ലാട്ടേൽ ഷംസു നൽകി .
കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി ടി വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിരമിച്ച ജീവനക്കാരെ കെ സി ഇ എഫ് ജില്ലാ പ്രസിഡന്റ് എം രാമദാസ് ആദരിച്ചു.
അർബൻ ബാങ്ക് ചെയർമാൻ എം വി ശ്രീധരൻ മാസ്റ്റർ ,
DCC സെക്രട്ടറിമാരായ
ടി. പി മുഹമ്മദ് , സിദ്ധീഖ് പന്താവൂർ , UDF തവനൂർ മണ്ഡലം കൺവീനർ സുരേഷ് പൊല്പാക്കര ,
വട്ടംകുളം സർവ്വീസ് ബാങ്ക് പ്രസിഡൻറ് പത്തിൽ അഷ്‌റഫ് , സഹകരണ ബാങ്ക് പ്രസിഡൻറുമാരായ സി. രവീന്ദ്രൻ , എ. കെ. ആലി , നവാസ് വിരളിപ്പു റത്ത് , ബ്ലോക്ക് ഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ മാറഞ്ചേരി , ഇ പി വേലായുധൻ , കെ പി അബ്ദുൽ അസീസ്, നജീബ് വട്ടംകുളം എന്നിവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments