മാലിന്യ സംസ്കരണത്തിനായി ലോക ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ടിൽ പൊന്നാനി നഗരസഭയും.
പദ്ധതിയുടെ മുന്നോടിയായി പരിശീലന ആവശ്യങ്ങൾ കണ്ടെത്തുന്നതിനുള്ള വിവര ശേഖരണം സംഘടിപ്പിച്ചു. കിലയുടെ നേതൃത്വത്തിലാണ് പരിശീലനവും മൊബൈൽ ആപ്പ് വഴിയുള്ള ചോദ്യാവലിയിലൂടെ വിവര ശേഖരണവും നടത്തിയത്. കേരളത്തിൽ 23 നഗരസഭകളിലും മൂന്ന് കോർപ്പറേഷനുകളിലും മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ, ശുചീകരണ പ്രവർത്തകർ എന്നിവരിൽ നിന്നുമാണ് വിവര ശേഖരണം നടത്തുന്നത്.
പൊന്നാനി നഗരസഭ, കോൺഫെറൻസ് ഹാളിൽ വെച്ച് ചേർന്ന പരിശീലന പരിപാടിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷീനാ സുദേശൻ, എം. ആബിദ, ഷീന സുദേശൻ, എം.ആബിദ, നഗരസഭാ സെക്രടറി കെ.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു. കില ഫാക്വൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ.ബിൻസി ഭാസ്കർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments