Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കർഷക സഭ - 2022 ചേർന്നു.


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 
കർഷക സഭ - 2022 ചേർന്നു. 

വെളിയകോട് ഗ്രാമ പഞ്ചായത്തിൻ്റെയും , വെളിയങ്കോട് കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ , പഞ്ചായത്ത് തല കർഷക സഭ - 2022 , പെരുമുടിശ്ശേരി ചേന്ദമംഗലം എൽ . പി. സ്കൂളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .

ഗ്രാമ പഞ്ചായത്തും , കൃഷി വകുപ്പും നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികൾ , സേവനങ്ങൾ , ആനുകൂല്യങ്ങൾ എന്നിവയെ സംബന്ധിച്ച് കർഷകർക്ക് വിശദീകരിച്ച് നല്കുന്നതിനാണ് കർഷക സഭ സംഘടിപ്പിച്ചത് . ഗ്രാമ പഞ്ചായത്തിൻ്റെ പതിനെട്ട് വാർഡുകളിലും ഇത്തരത്തിൽ കർഷക സഭ ചേരുന്നുണ്ട് . 

ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെങ്ങ് - നെൽക്കൃഷി , ഗ്രോബാഗ് - പച്ചക്കറി , ഫലവ്യക്ഷതൈക്കൃഷി , കിഴങ്ങ് വർഗ്ഗ ഇടവിള കൃഷി , തരിശു കൃഷി വികസനം , മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് , ഫല - പുഷ്പ - ഔഷധ സസ്യ കൃഷി തുടങ്ങിയവും , കൃഷി വകുപ്പ് നടപ്പിലാക്കുന്ന മണ്ണ് പരിശോധന , മഴ മറ , കുരുമുളക് , വാഴ , ഇഞ്ചി , മഞ്ഞൾ , തുടങ്ങി ക്യഷികൾ , പുല്ല് വെട്ട് യന്തം , വിത്ത് തേങ്ങ സംഭരണം , സ്പ്രെയർ , ഫ്രൂട്ട് ഗാർഡൻസ് , വിള ഇൻഷുറൻസ് , സാപ്ലിംഗ്‌സ് വിതരണം , സൗജന്യ വൈദ്യുതി കണക്ഷൻ , എസ് . എഛ് . എം . പദ്ധതി, തുടങ്ങി കർഷകർക്ക് നൽകുന്ന വിവിധ പദ്ധതികളെ കുറിച്ചും , വ്യത്യസ്തങ്ങളായ സബ്സി ഡികളെ കുറച്ചും കൃഷി അസിസ്റ്റൻ്റ് , കെ . ദീപ വിശദീകരിച്ചു . വിശദശമായ ചർച്ച ചെയ്യപ്പെട്ട കർഷക സഭ യോഗത്തിന് എ . സി. മുഹമ്മദ് മാസ്റ്റർ സ്വാഗതവും , മുൻ മെമ്പർ തമ്പാത്ത് മണി നന്ദിയും പറഞ്ഞു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments