കാപ്പിരിക്കാട് കാർഗിൽ ഡ്രൈനേജ് പദ്ധതി നാടിനു സമർപ്പിച്ചു.
15- ആം വാർഡ് കാർഗിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന നീണ്ട കാലത്തെ ജനകീയ ആവശ്യം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് യാഥാർഥ്യമാക്കി.15 ലക്ഷം രൂപ ചെലവിട്ട് 240 മീറ്റർ നീളം വരുന്ന കോൺക്രീറ്റ് ഡ്രൈനേജാണ് പൂർത്തിയാക്കിയത്.
വാർഡ് അംഗം സുനിൽദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബിനീഷമുസ്തഫ ഉത്ഘാടനം ചെയ്തു. വികസനസമിതി ചെയർപേഴ്സൻ സൗദഅബ്ദുള്ള അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനസമിതി ചെയർ പേഴ്സൻ റംഷീന, അംഗങ്ങളായ th മുസ്തഫ, k സക്കറിയ, k ഉണ്ണികൃഷ്ണൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം സുനിൽ, vb നൂറുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീമ എസ് ബാവ നന്ദി പറഞ്ഞു.


0 Comments