മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചു
കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.രേഖ, പി.അരുണ്‍, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എസ് ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫോര്‍മാലിന്‍, അമോണിയ എന്നീ ടെസ്റ്റുകള്‍ നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വരും ദിവസങ്ങളില്‍ തുടര്‍ പരിശോധനകള്‍ നടക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments