Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി മികവിന്റെ പാതയിൽ ജിഎച്ച്എസ്എസ് പാലപ്പെട്ടി


എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി മികവിന്റെ പാതയിൽ ജിഎച്ച്എസ്എസ് പാലപ്പെട്ടി


ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ വിജയം കൈവരിച്ച ജിഎച്ച്എസ്എസ് പാലപ്പെട്ടി യിലെ വിദ്യാർഥികൾക്കു വേണ്ടി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. മികവിന്റെ പാതയിൽ മുന്നോട്ട് കുതിക്കുന്ന സ്കൂളിൻറെ പേര് വാനോളം ഉയർത്തിയവർക്കു വേണ്ടിയുള്ള ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം A K സുബൈർ നിർവഹിച്ചു. പ്രധാന അധ്യാപിക ദീപാഞ്ജലി ടീച്ചർ സ്വാഗത കർമ്മം നിർവഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി ശിവാനി നന്ദി പ്രകാശിപ്പിച്ചു. ബഹുമാനപ്പെട്ട പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൗദ അബ്ദുള്ള, പൊന്നാനി യു ആർ സി. ട്രെയിനർ അജിത്ത് ലൂക്ക്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജോളി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഫസലു മാസ്റ്റർ, ഗീതടീച്ചർ, ജിജി ടീച്ചർ, ദീപ ടീച്ചർ, അനൂപ് മാസ്റ്റർ,സ്കൂൾ കൗൺസിലർ ഫായിസ തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് ഉന്നത വിജയം കൈവരിച്ച ശിവാനി, ഹബീബ, റിഫാന എന്നീ കുട്ടികൾക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം A K സുബൈർ സമ്മാനദാനം നിർവഹിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments