അതിഥി തൊഴിലാളികൾക്ക് ആരോഗ്യ കവചമൊരുക്കി പൊന്നാനി നഗരസഭ
പൊന്നാനി: അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'അതിഥി ആരോഗ്യ മിത്ര' ക്യാമ്പയിന് തുടക്കമായി.
പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലേറിയ, ഫൈലേറിയ, മഞ്ഞപ്പിത്തം, കുഷ്ഠരോഗം, ക്ഷയരോഗം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്കൊപ്പം പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയും പരിശോധിച്ചു. പരിശോധനയ്ക്ക് വിധേയരായ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.
അതിഥി തൊഴിലാളികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തി. വ്യക്തിശുചിത്വം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, ആരോഗ്യ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നിർദേശങ്ങൾ നൽകി.
പൊന്നാനി നിളാതീരത്ത് നിർമാണം പുരോഗമിക്കുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം നടത്തി വരുന്ന ഹിൽട്രാക് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിലൂടെയാണ് പദ്ധതിക്ക് തുടക്കമായത്.
അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുകയും രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി സമയബന്ധിത ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് 'അതിഥി ആരോഗ്യ മിത്ര' ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
വെസ്റ്റ് ബംഗാൾ സ്വദേശിയായ ബ്രിറ്റ്യൂടക്കന് നഗരസഭ ചെയർപേഴ്സൺ ഹെൽത്ത് കാർഡ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷത വഹിച്ചു
ഫിൽട്രാക് കൺസ്ട്രക്ഷൻ കമ്പനിയുടെ ചുമതലയുള്ള ദീപക് കൃഷ്ണ! അമൽ ഫ്രാൻസിസ് എന്നിവർ ആശംസകളർപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സനീഷ് സ്വാഗതവും ജെ എച്ച് ഐ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു
ആരോഗ്യ പ്രവർത്തകരായ അശ്വതി, അനു കൃഷ്ണ, ശ്രീലത, ബിനോയ് ആശ പ്രവർത്തകരായ ശാന്ത , സുഭദ്ര എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലം പരിശോധന നടത്തി വൃത്തി ഹീനമാണങ്കിൽ കെട്ടിട്ട ഉടമകൾക്ക് നോട്ടീസ് നൽകുന്ന പ്രവർത്തനം നടന്നു വരുന്നുമുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments