പുതിയിരുത്തിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പുതിയിരുത്തി മഹല്ല് കൾച്ചറൽ സെന്റർ (PMCC)യും പുതിയിരുത്തി മഹല്ല് യു.എ.ഇ കമ്മിറ്റി (PMUC)യും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാ ക്യാമ്പും പുതിയിരുത്തി ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്നു.
പുതിയിരുത്തി മഹല്ല് പ്രസിഡന്റ് കെ. പി. മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊന്നാനി അഹല്യ ഐ കെയർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
ക്യാമ്പിൽ നേത്രപരിശോധന, രക്തഗ്രൂപ്പ് നിർണയം, പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ഓക്സിജൻ ലെവൽ പരിശോധന തുടങ്ങിയ ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി. നേത്രാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ ബോധവത്കരണ ക്ലാസും നടത്തി.
പി.എം.സി.സി പ്രസിഡന്റ് ഷംസു കുമ്മിൽ, യു.എ.ഇ പ്രസിഡന്റ് കെ. പി. അഷറഫ്, കെ. പി.ഷെരീഫ് ഹാജി, നിഷിൽ ഐനിക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
നിരവധി പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യപരിശോധനകൾക്ക് വിധേയരായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments