തൃക്കാവ് ഗവ. ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
തൃക്കാവ് ഗവ. ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് പൊന്നാനി ഉപജില്ലാ കോർഡിനേറ്റർ രാധിക ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായി. രക്ഷിതാക്കൾക്കായി നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) യുടെ സാധ്യതകളെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായി 'സർവ്വം എ.ഐ. മയം' ബോധവത്കരണ ക്ലാസ് നടത്തി. പൊന്നാനി എം.ഇ.എസ്. സ്കൂളിലെ വിദ്യാർഥികളായ ആദിൽ, ആര്യ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. പുതിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കായി ആനിമേഷൻ, റോബോട്ടിക് മുതലായവയിൽ പരിശീലനവും നൽകി. പ്രഥമാധ്യാപിക പി.എസ്. ഗീത, എം.പി.ടി.എ. അംഗങ്ങളായ ആബിദ, ജുബൈരിയ, ഹസ്ന ജബ്ബാർ, ലിറ്റിൽ കൈറ്റ്സ് ഉപദേശകരായ ദീപു ജോസഫ്, ടി.ആർ. ലാസ്യ, സ്കൂൾ ഐ.ടി. കോർഡിനേറ്റർ വിദ്യ ഷാജി, അധ്യാപകരായ ഹിഷ, ശരണ്യ, ധന്യ പോൾ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments