പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് വികസന സദസ്സിന് തുടക്കമായി
പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വികസന സദസ്സിന് തുടക്കമായി . വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും , വികസന സദസ്സും കെ.പി. നൗഷാദ് അലി എം എൽ എ ഉദ്ഘാടനം ചെയ്തു . വികസന പദ്ധതികളെ സംബന്ധിച്ച് എം എൽ എ യോഗത്തിൽ വിശദീകരിച്ചു . കടൽ ഭിത്തി നിർമാണം , തീരദേശ വികസനം, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾ , വെളിയക്കോട് ലോക്ക് കം ബ്രിഡ്ജ് റോഡ് നിർമ്മാണം , കാർഷിക- കോൾ മേഖലകളിലെ വികസനം , മാട്ടുമ്മൽ ടൂറിസം , ഗ്രാമീണ റോഡുകളുടെ അഭിവ്യദ്ധി കോൾ നില ടൂറിസം പദ്ധതികൾ ഉൾപ്പെടെ മുൻഗണാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും പൊന്നാനിയുടെ സമഗ്ര വികസന ലക്ഷ്യമാക്കിയുള്ള
പ്രവർത്തനങ്ങൾ എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന ചടങ്ങിൽ യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു . നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു ആമുഖ പ്രസംഗം നടത്തി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി .പി .യൂസഫലി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മയിൽ , കെ. എം അനന്തകൃഷ്ണൻ , ഷമീർ ഇടിയാട്ടേൽ , സുരേഷ് പാട്ടത്തിൽ , ടി .എ മജീദ് , പാടിയോടത്ത് മജീദ് , കെ.പി. കമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു . യുഡിഎഫ് പഞ്ചായത്ത് കൺവീനർ സി. കെ . പ്രഭാകരൻ സ്വാഗതവും ,
ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments