എ.എം.എൽ.പി. സ്കൂൾ താമലശ്ശേരിയിൽ ഫുട്ബോൾ വേൾഡ്കപ്പ് കൊട്ടിക്കലാശം ആവേശമായി
ഫുട്ബോൾ വേൾഡ്കപ്പ് ഫൈനലിനോടനുബന്ധിച്ച് എ.എം.എൽ.പി. സ്കൂൾ താമലശ്ശേരിയിൽ സംഘടിപ്പിച്ച കൊട്ടിക്കലാശം ആവേശോജ്വലമായി. കുട്ടികൾ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്‌സികൾ അണിഞ്ഞ് പരിപാടിയിൽ പങ്കെടുത്തു. സ്പെയിൻ, അർജന്റീന ടീമുകൾക്ക് അനുകൂലമായി മുദ്രാവാക്യങ്ങൾ മുഴക്കിയും ആർപ്പുവിളികളോടെയും സ്കൂൾമുറ്റം ലോകകപ്പ് ആവേശത്തിൽ മുങ്ങി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളെ സ്പെയിൻ, അർജന്റീന ടീമുകളായി തിരിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കൂടാതെ, വേൾഡ്കപ്പ് ഫൈനൽ വിജയിയെ പ്രവചിക്കുന്ന മത്സരവും നടന്നു. മത്സരത്തിലെ വിജയികൾക്ക് സ്റ്റഡി ക്ലബ് മാറഞ്ചേരി സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡുകൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
പ്രധാനാധ്യാപകൻ ഗസൽ മാസ്റ്റർ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്‌സി അണിഞ്ഞ് കുട്ടികളോടൊപ്പം ആവേശത്തിന് നേതൃത്വം നൽകി. വിദ്യാർഥികളിൽ കായികമനോഭാവവും കൂട്ടായ്മയും വളർത്തുന്ന വേറിട്ട ആഘോഷമായി കൊട്ടിക്കലാശം മാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments