Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഫാസിസ്റ്റുകൾക്കെതിരെ പോരാട്ടം നടത്തുന്നത് എൽഡിഎഫ്: തേജസ്വി യാദവ്


ഫാസിസ്റ്റുകൾക്കെതിരെ പോരാട്ടം നടത്തുന്നത് എൽഡിഎഫ്: തേജസ്വി യാദവ്

പൊന്നാനി: ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തുന്നത് എൽഡിഎഫ്.
 അതിനാലാണ് കേരളത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതെന്ന് ആർ ജെ ഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. മതസൗഹാർദവും അടിസ്ഥാന സൗകര്യ വികസനവും മൂല്യധന നിക്ഷേപവുമുള്ള നാടാണ് കേരളം. ബീഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസിസ്റ്റ് നയങ്ങളോട് ഒരിക്കലും സന്ധി ചെയ്യാൻ പാടില്ല എന്നാണ് തന്റെ പിതാവായ ലാലു പ്രസാദ് യാദവ് തന്നോട് പറഞ്ഞിട്ടുള്ളത്. ഫാസിസ്റ്റ് നയങ്ങളോട് സന്ധിയില്ലാത്ത സമരം ചെയ്യുന്ന മുന്നണിയാണ് എൽഡിഎഫ്. അതിനാലാണ് താൻ എൽഡിഎഫിന്റെ പ്രചാരണ യോഗത്തിൽ പങ്കെടുത്തതെന്നും തേജസ്വി യാദവ്പറഞ്ഞു. പൊന്നാനി എൽഡിഎഫ് മണ്ഡലം സ്ഥാനാർഥി അഡ്വ എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്
ആർഎസ്എസും ബിജെപിയും വെറുപ്പിന്റെ രാഷ്ട്രീയമാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര പ്രശ്നങ്ങളിൽ ഒന്നും പ്രധാനമന്ത്രിക്ക് താല്പര്യമില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവ് വെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മനുഷ്യരുടെ പട്ടിണിയോ വിലക്കയറ്റമോ തൊഴിലില്ലായ്മയോ ഒന്നും പ്രധാനമന്ത്രിക്ക് വിഷയമല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ സ്വീകരിച്ച വികസന മാതൃക പ്രശംസനാതീതമാണ്. കോവിഡിന്റെ സമയത്തും പ്രളയത്തിന്റെ സമയത്തും കേന്ദ്രസർക്കാർ സഹായം നൽകാതിരുന്നിട്ടുകൂടി മികച്ച വികസന കാഴ്ചപ്പാട് ഉണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇച്ഛാശക്തി കൊണ്ടാണ് ഇക്കാര്യങ്ങൾ സാധ്യമായത്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇനി താൻ കേരളത്തിൽ വരുമ്പോൾ മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും തേജസ്വി യാദവ് വ്യക്തമാക്കി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments