ട്രോളിംഗ് നിരോധനം അവസാനിച്ചു ഇനി പ്രതീക്ഷയുടെ നാളുകൾ
പൊന്നാനി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അവസാനിച്ചു. ഇതോടെ ജില്ലയിലെ 150 ൽ കൂടുതൽ വരുന്ന ട്രോളർ മീൻപിടുത്ത ബോട്ടുകൾ ഓഗസ്റ്റ് ഒന്നു മുതൽ കടലിൽ ഇറങ്ങി തുടങ്ങി. വറുതിക്കാലത്തിനുശേഷം ഒരുപാട് പ്രതീക്ഷയോടും അതിലേറെ സ്വപ്നങ്ങളോടും ആണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ചാകരയാണ് തീരത്തിന്റെ ഇനിയുള്ള ഏക പ്രതീക്ഷ.
കഴിഞ്ഞ ഒരാഴ്ചകളോളമായി ജില്ലയിൽ ചിലയിടത്ത് കടലിൽ പോയ പരമ്പരാഗത വള്ളങ്ങൾക്ക് മത്തിയും അയിലയും തൊഴിലാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നു. കടൽ ശോഭവും കുറഞ്ഞു വരുന്നുണ്ട്
ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയും പഴയ വലകളുടെ കേടുപാടുകൾ തീർത്തും പുതിയ വലകൾ വാങ്ങിയും കടലിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായാണ് കടലിൽ പോകുന്നത്. ട്രോൾ ബാൻ കാലയളവിൽ നാട്ടിൽ പോയിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു മത്സ്യബന്ധന ജോലിയിൽ പ്രവേശിച്ചു. ജില്ലയിൽ പ്രധാന തുറമുഖമായ പൊന്നാനി കേന്ദ്രീകരിച്ചാണ് ട്രോളർ ബോട്ടുകൾ കൂടുതലായി ഉള്ളത്. താനൂർ പരപ്പനങ്ങാടി പോലുള്ള ഹാർബറുകളിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ കൂടുതലായി നിലകൊള്ളുന്നു
മത്സ്യത്തൊഴിലാളികളിൽ തന്നെ ബോട്ട് തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായി ആയിരക്കണക്കിന് പേരാണ് ഈ മേഖല ആശ്രയിച്ച് ജീവിക്കുന്നത്.
ട്രോളിംഗ് നിരോധനം അവസാനിച്ച് കടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന ട്രോളർ ബോട്ടുകൾ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് അനുവദനീയമായ മേഖലയിൽ നിന്നും മത്സ്യബന്ധനം നടത്താതെ കരവലി നടത്തുന്നത് kmfr act പ്രകാരം കുറ്റകരമാണ്. ഇങ്ങനെ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി എടുക്കും എന്ന് പൊന്നാനി ADF ശ്രീ ടി ആർ രാജേഷ് അറിയിച്ചു.
ട്രോളർ ബോട്ടുകൾക്കുള്ള ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശങ്ങൾ :
കാലാവസ്ഥ മുന്നറിയിപ്പ് നിർബന്ധമായും പാലിച്ചുകൊണ്ട് മാത്രമേ ബോട്ടുകൾ കടലിൽ ഇറങ്ങാൻ പാടുള്ളൂ.
ബോട്ടുകൾ പോകുന്ന മത്സ്യത്തൊഴിലാളികൾ അവരുടെ ആധാർ കാർഡ് കയ്യിൽ കരുതേണ്ടതാണ്
ബോട്ടുകളിൽ ജീവൻ രക്ഷാപകരണങ്ങൾ ആയ ലൈഫ് ജാക്കറ്റ് ലൈഫ് ബോയ എന്നിവ നിർബന്ധമായും കരുതേണ്ടതാണ്.
അന്യസംസ്ഥാന തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോകുന്ന യാന ഉടമസ്ഥൻ അന്യസംസ്ഥാന തൊഴിലുകളുടെ മുഴുവൻ വിവരവും രേഖാമൂലം മത്സ്യബന്ധന വകുപ്പിൽ നൽകേണ്ടതും അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
കടലിൽ പോകുന്ന ബോട്ടുകൾ പുതുക്കിയ ലൈസൻസ് സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ, പ്രാഥമിക ശുശ്രൂഷ കിറ്റ് അഗ്നി രക്ഷാപകരണങ്ങൾ കുടിവെള്ളം എന്നിവ കരുതണം.
നിയമാനുസൃത വലിപ്പത്തിൽ കുറഞ്ഞ മത്സ്യങ്ങൾ പിടിക്കരുതെന്ന് ഫിഷറീസ് വകുപ്പ് കർശനമായി നിർദ്ദേശിച്ചിരിക്കുന്നു.
മേൽപ്പറഞ്ഞ കാര്യങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശനമായ നടപടി എടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments