മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബിന് തുടക്കമായി
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഫിലിം ആൻ്റ് ആർട്ട്സ് ക്ലബ്ബായ "തമ്പ് കലയുടെ കൂടാരം" ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ടും നന്നുംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഗാനേ മൻ മ്യൂസിക് ബാൻഡ് മനോഹരങ്ങളായ ഗാനങ്ങൾ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീ പി.കെ. ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി.കെ. ജയദേവ്, ഡെപ്യൂട്ടി എച്ച്.എം ശ്രീമതി രാജി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
കൂടാതെ, പി.സി.എൻ ഡാൻസ് ടീം നൃത്തം അവതരിപ്പിച്ചു. വരലക്ഷ്മി, ശ്വേത എന്നിവർ ഗാനങ്ങൾ ആലപിക്കുകയും അനിരുദ്ധ് വയലിനിൽ ഗാനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂളിലെ കലാധ്യാപകൻ ശ്രീ സംഗീത് ലാൽ സ്വാഗതവും ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി അനന്യ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments