കൺസൾട്ടൻസി രാജ്
അവസാനിപ്പിക്കും - . കെ.പി. നൗഷാദ് അലി
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറിയ പദ്ധതികൾക്ക് പോലും ദശലക്ഷങ്ങൾ നൽകി കൺസൾട്ടൻസികളെ നിയമിച്ച് വെട്ടിപ്പു നടത്തുന്ന ഇടതു ഭരണസമിതി അഴിമതി വികേന്ദ്രീകരിക്കുക
യാണെന്നും ഇത് അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. കെ.പി. നൗഷാദ് അലി പറഞ്ഞു. പദ്ധതി വിഹിതം പിടിച്ചുവെച്ചും ജി.എസ്.ടി നഷ്ടപരിഹാരം അനുവദിക്കാതെയും ത്രിതല പഞ്ചായത്തുകളെ മുരടിപ്പിച്ച പിണറായി സർക്കാറിനെതിരായുള്ള ചരിത്രപരമായ വിധിയെഴുത്തായി പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ അഴിമതിക്കെതിരെ യു.ഡി.എഫ്. പ്രവർത്തകർ പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഡ്വ. കെ.പി. നൗഷാദ് അലി. പ്രതിഷേധ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. റസാഖ് അധ്യക്ഷത വഹിച്ചു.പിപി യൂസുഫലി, വി.കെ. അനസ് മാസ്റ്റർ, ഉമ്മർ ആലുങ്ങൽ, പൊറാടൻ കുഞ്ഞുമോൻ, പി പി റാസിൽ, സലീം ഗ്ലോബ്, ദിൽഷാദ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments