Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള NGO യൂണിയൻ വീട് നിർമ്മിച്ചു നൽകി


കേരള NGO യൂണിയൻ വീട് നിർമ്മിച്ചു നൽകി

കേരള NGO യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി , പൊന്നാനി ഏരിയ കമ്മറ്റിക്ക് കീഴിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങ് ബഹു പൊന്നാനി MLA ശ്രീ പി നന്ദകുമാർ അവർകൾ നിർവ്വഹിച്ചു . 
പുതുപൊന്നാനി ചെങ്കോട്ടയിലുള്ള ഹാജറു മരക്ക വളപ്പിൽ എന്നവരുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത് . എൻ ജി ഒ യൂണിയൻ രൂപീകൃത മായതിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 60 വീടുകൾ ആണ് നിർമ്മിച്ചു നൽകുന്നത് . മലപ്പുറം ജില്ലയിൽ നിർമ്മിക്കുന്ന നാലു വീടുകളിൽ ആദ്യത്തെ വീടിന്റെ പൂർത്തീകരണ മാണ് പൊന്നാനിയിൽ നടന്നത് . 
യോഗത്തിൽ NGO യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി EV ചിത്രൻ സ്വാഗതം പറഞ്ഞു , ജില്ലാ പ്രസിഡന്റ് VK രാജേഷ് അധ്യക്ഷത വഹിച്ചു . ബഹു MLA പി നന്ദകുമാർ ഗുണഭോക്താവായ ശ്രീമതി ഹാജിറ ക്കു താക്കോൽ കൈമാറി . 
മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം , കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ PK ഖലീമുദ്ധീൻ , NGO യൂണിയൻ സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം ശ്രീമതി MK വസന്ത , മുൻ നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി അഗ്രി കോഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് TM സിദ്ധിക്ക് , കൗൺസിലർ ബാത്തിഷ , KSTA ജില്ലാ പ്രസിഡന്റ് അജിത് ലുക്ക് , NGOU ജില്ലാ വൈസ് പ്രസിഡന്റ് PK സുഭാഷ് ഏരിയ പ്രസിഡന്റ് ടി ജമാലുധീൻ എന്നിവർ സംസാരിച്ചു . NGOU ഏരിയ സെക്രട്ടറി സി പി അജേഷ് നന്ദി അറിയിച്ചു .

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments