ഗവർണർ നാളെ എരമംഗലത്ത് : സുരക്ഷ ശക്തമാക്കും
എരമംഗലം പി.ടി.മോഹന കൃഷ്ണന്റെ അനുസ്‌മരണ പരിപാടിയിൽ ഗവർണർ ആരി ഫ് മുഹമ്മദ് ഖാൻ നാളെ എര മംഗലത്ത് എത്തുന്നതിനാൽ സുരക്ഷ മുൻ കരുതൽ കണ ക്കിലെടുത്ത് കൂടുതൽ പൊലി സിനെ വിന്യസിക്കും.
മുൻ എംഎൽഎയും ഗുരുവാ യൂർ ദേവസ്വം ചെയർമാനുമാ യിരുന്ന പി.ടി.മോഹനകൃഷ്‌ണ ന്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനും പു രസ്കാരം നൽകുന്നതിനുമാണ് രാവിലെ 11ന് എരമംഗലത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഗവർണർ എത്തുന്നത്.
എസ്എഫ്ഐയുടെ കരി ങ്കൊടി പ്രതിഷേധം നിലനിൽ ക്കുന്ന സാഹചര്യത്തിലാണ് കനത്ത സുരക്ഷ വലയത്തിൽ ഗവർണർ എത്തുക. തൃശൂരിൽ നിന്ന് റോഡു മാർഗം എരമംഗ ലത്തേക്ക് എത്തുന്ന ഗവർണർ ക്ക് സുരക്ഷ ഒരുക്കാൻ മലപ്പു റം ജില്ലക്കു പുറമേ തൃശൂർ, പാ ലക്കാട് ജില്ലകളിൽ നിന്നുള്ള മുതിർന്ന പൊലീസ് സംഘം നാളെ എരമംഗലത്ത് എത്തിച്ചേ രും.
ത്യശൂർ ഡിഐജിയുടെ നേതൃത്വത്തിൽ 500ലധികം പൊലീസുകാരെയാണ് സ്‌ഥല ത്ത് വിന്യസിക്കുക.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments