Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ അൽഫിയ എന്ന പുസ്തക ചർച്ച ശ്രദ്ധേയമായി


യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ അൽഫിയ എന്ന പുസ്തക ചർച്ച ശ്രദ്ധേയമായി

റംഷാദ് സൈബർമീഡിയയുടെ മൂന്നാമത്തെ പുസ്തകമായ അൽഫിയ എന്ന പെൺകുട്ടി എന്ന പുസ്തകചർച്ച പെരുമ്പടപ്പ് പുത്തൻപള്ളിയിൽ വെച്ച് നടന്നു. സാമൂഹിക,സാംസ്‌കാരിക,സാഹിത്യ, അധ്യാപന, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഗായകനും ജീവകാരുണ്യപ്രവർത്തകനുമായ സലീം കോടത്തൂർ ഉത്ഘാടനം നിർവഹിച്ചു. പ്രഗിലേഷ് ശോഭ ചർച്ചയിൽ മോഡറേറ്റർ ആയി. പുസ്തകത്തിന്റെ പ്രമേയവും തുടർപ്രവർത്തനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. മോട്ടിവേഷൻ ട്രൈനർ റസാൻ നിസാമി, എഴുത്തുകാരൻ റഫീസ് മാറഞ്ചേരി അധ്യാപകരായ ഷൈനി, ബൽകീസ്, മാധ്യമ പ്രവർത്തകൻ രമേശ്‌ അമ്പാരത്ത്, കവി ഹക്കീം വെളിയത്ത് എന്നിവർ വിഷയത്തിൽ അധിഷ്ഠിതമായി സംവദിച്ചു. പുസ്തകത്തിന്റെ പ്രമേയവുമായി ഉയർന്ന ആശങ്കകൾക്കും ചോദ്യങ്ങൾക്കും രചയിതാവ് മറുപടി നൽകി. പുസ്തകം പ്രസിദ്ധീകരിച്ചു വില്പന നടത്തുകയും അതിലെ ലാഭവിഹിതം നിർധനരായ പെൺകുട്ടികളുടെ കല്യാണത്തിന് നൽകുകയും ചെയ്തത് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ മുക്തകണ്ടം പ്രശംസിച്ചു. പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പിന്റെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കി സോനാരെ വാട്സ്ആപ് കൂട്ടായ്മ സമാഹരിച്ച തുക കൂട്ടായ്മ പ്രതിനിധി അറമുഖൻ സോനാരെ റംഷാദ് സൈബർമീഡിയക്ക് കൈമാറി. സൈബർമീഡിയ പ്രതിനിധികളായ സുനിത ജയരാജ്‌ സ്വാഗതവും അർഷിദ നന്ദിയും പ്രകാശിപ്പിച്ചു

Post a Comment

0 Comments