കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ പൊന്നാനി യൂണിറ്റ് അവകാശ ദിനം ആചരിച്ചു
സർക്കാരിന് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ബാധ്യത ഇല്ലാതിരുന്നിട്ടും അവകാശങ്ങൾ നിഷേധിച്ച്
ജീവനക്കാരോട് അനീതി കാണിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ പൊന്നാനി യൂണിറ്റ് അവകാശ ദിനം ആചരിച്ചു. 27 ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. ക്ഷാമ ബത്ത 6 ഗഡു കുടിശ്ശിഖ ഉടൻ അനുവദിക്കുക, സ്പാൻ വർദ്ധിപ്പിക്കുക, ചട്ടം 185-ാം ഭേതഗതി തീരുമാനം റദ്ദാക്കുക, സൂപ്പർ ഗ്രേഡ് അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മിറ്റി രൂപീകരിക്കുക, പെൻഷൻ പ്രായം പുന:പരിശോധിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അവകാശ ദിന സമരത്തിന് സംസ്ഥാന ട്രഷറർ സുരേഷ് താണിയിൽ, സംസ്ഥാന നേതാക്കളായ എസ് സുധീർ, അഷറഫ് പെരിഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് എ.വി. രൂപേഷ് , സെക്രട്ടറി ടി.പി. ആനന്ദൻ കെ.അഷറഫ് , ഷീജ ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments