' വ്യാപാരിക്കൊരു സ്നേഹ വീടിന്റെ താക്കോൽ ദാനം വെള്ളിയാഴ്ച അയിരൂരിൽ നടക്കും
ടി. നസറുദ്ധീന്റെ ഓർമ്മക്കായ് വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകുന്ന വ്യാപാരിക്കൊരു സ്നേഹ വീടിന്റെ താക്കോൽ ദാനം പാലപ്പെട്ടി യൂണിറ്റിലെ അയിരൂർ സ്വദേശിയായ വ്യാപാരിക്ക് സമർപ്പിക്കുന്നു.
2024 ജനുവരി 5 വെള്ളിയാഴ്ച 3 മണിക്ക് അയിരൂർ സെന്ററിൽ നടക്കുന്ന താക്കോൽ ദാനചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവ്വഹിക്കും . മണ്ഡലം പ്രസിഡന്റ് ഫൈസൽ തവയിൽ അധ്യക്ഷത വഹിക്കും. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ മുഖ്യാതിഥി യായ ചടങ്ങിൽ ജില്ലാ നേതാക്കളായ പ്രകാശ് എടപ്പാൾ പി.പി. ഖാലിദ് ,ആരിഫ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ ജനപ്രതിനിധികളായ സൗദാമിനി, നിസാർ മണ്ഡലം സെക്രട്ടറി ഉസ്മാൻ പന്താവൂർ ട്രഷറർ എം എം ലത്തീഫ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന് ഭാരവാഹികൾ അറിയിച്ചു
മാറഞ്ചേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഫൈസൽ തവയിൽ , ആരിഫ,കെ.ടി റസാഖ്, നജ്മുദ്ധീൻ വി.കെ, സന്തോഷ് പാലപ്പെട്ടി എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments