പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് വികസന വിരോധവും രാഷ്ട്രീയ അന്ധതയുമാണ് - മുസ്‌ലിം ലീഗ്
വികസന വിരോധവും രാഷ്ട്രീയ അന്ധതയുമാണ് നിലവിലെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ മുഖമുദ്രയെന്ന് മുസ്‌ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി. ഇത് ഒരിക്കൽകൂടി തെളിയിക്കുന്നതാണ് പാലപ്പെട്ടി പുതിയിരുത്തിയിലെ ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ നിർമാണം സ്തംഭിപ്പിച്ച സി.പി.എം നടപടി. വർഷംതോറും ഒരുലക്ഷം രൂപയോളം പഞ്ചായത്ത് ഫണ്ടിൽനിന്നും വാടക നൽകി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ആയുഷ് ഹോളിസ്റ്റിക് സെന്റർ പഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ഒരു ഉദാരമതിയിൽനിന്ന് സൗജന്യമായി 12 -സെന്റ് സ്ഥലം രജിസ്റ്റർ ചെയ്‌തു വാങ്ങിക്കുന്നതിനും തുടർന്ന് ആ സ്ഥലത്ത് ഹോളിസ്റ്റിക് സെന്റർ കെട്ടിടം നിർമ്മിക്കുന്നതിന് ഇ. ടി.. മുഹമ്മദ് ബഷീർ എം.പിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 -ലക്ഷം രൂപ അനുവദിപ്പിക്കുന്നതിനായി നിരന്തരമായ ഇടപെടലുകളും പരിശ്രമങ്ങളും നടത്തിയ മുസ്‌ലിം ലീഗ് നേതാവും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഷ്‌റഫ് ആലുങ്ങലിന്റെയും മുസ്‌ലിം ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെയും ജനക്ഷേമ പ്രവർത്തനങ്ങളെ അവമതിക്കുന്ന നിലപാടുകളാണ് തുടക്കംമുതൽ പഞ്ചായത്തിലെ സിപിഎം നേതൃത്വം കൈകൊണ്ടിരുന്നതെന്ന് പൊതുജനങ്ങൾക്ക് അറിവുള്ളതാണ്.
കെട്ടിടനിർമാണത്തിന് എംപി ഫണ്ട് അനുവദിക്കപെടുകയും അതിന്റെ സാങ്കേതിക നടപടികൾ പൂർത്തീകരിക്കുന്നതിനുമുമ്പ് പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാവുകയും തുടർന്ന് ഇപ്പോഴത്തെ ഭരണസമിതിയും പ്രസിഡന്റും ചില സിപിഎം നേതാക്കളുടെ ആജ്ഞയാണ് നടപ്പാക്കുന്നത്. ഏറെ ജനോപകാരപ്രദമായ ഈ പദ്ധതിയെ തുരങ്കം വെക്കാൻ തുടക്കം മുതലേ ശ്രമിച്ചുവരികയായിരുന്നു.
ഈ ജനവിരുദ്ധ നിലപാടിനെതിരെ പാലപ്പെട്ടി മേഖലയിൽ രൂപംകൊണ്ട സർവകക്ഷി കർമസമിതി ഇക്കാര്യത്തിൽ പ്രത്യക്ഷസമര പരിപാടിയിലേക്ക് നിങ്ങുമെന്ന സ്ഥിതിവന്നപ്പോഴാണ് നിർമ്മാണം ആരംഭിക്കുന്നതിന് ടെൻഡർ നടപടി പൂർത്തീകരിക്കാൻ ഗ്രാമപ്പഞ്ചായത്ത് തയ്യാറായത്.
ഈ പദ്ധതിക്ക് വേണ്ടി നിരന്തരം പരിശ്രമങ്ങൾ നടത്തിയ ജനപ്രതിനിധികളെയും ഫണ്ട് അനുവദിച്ച എംപിയെയും ഒഴിവാക്കി നിർമാണ ഉദ്ഘാടനം തങ്ങളുടെ പാർട്ടി പരിപാടിയാക്കി മാറ്റാൻ ശ്രമിച്ച സിപിഎം നീക്കങ്ങൾക്ക് തിരിച്ചടി നൽകികൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളും, സിപിഎം, സിപിഐ പ്രവർത്തകർ ഉൾപ്പെടുന്ന പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽവെച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം. പി. തറക്കല്ലിടൽ നിർവഹിച്ചതിലുണ്ടായ ജാള്യതയെ തുടർന്നാണ് എം.പി.ക്കും മുസ്‌ലിം ലീഗ് നേതാക്കൾക്കും എതിരെ കള്ളകഥകളും വ്യാജ പരാതികളും മെനഞ്ഞുണ്ടാക്കി പഞ്ചായത്ത് ഭരണാസമിതിയും പ്രസിഡന്റും മുന്നോട്ടുവന്നിരിക്കുന്നത്. തിരശ്ശീലക്ക് പിന്നിലിരുന്ന് ചരടുവലിക്കുന്ന രാഷ്ട്രീയ അന്ധത ബാധിച്ച ചില സിപിഎം നേതാക്കളുടെ കൈയ്യിലെ കളിപ്പാവകളായി പഞ്ചായത്ത് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും മാറിയതിന്റെ ഫലമാണ് വ്യാജ പരാതി അവഗണിച്ച പെരുമ്പടപ്പ് പോലീസിനെതിരെയുള്ള ഇപ്പോഴെത്തെ ഈ ഉറഞ്ഞുതുള്ളലെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തിൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് സുബൈർ കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിഎം അബു, സി. ഇബ്രാഹിം കുട്ടി മാസ്റ്റർ, സലീം ഗ്ലോബ്, അബ്ദുള്ള കുന്നനയിൽ, ജലീൽ കല്ലയിൽ, ഷാഫി മരാത്തേൽ എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments