നരണിപ്പുഴ - കുമ്മിപ്പാലം ബണ്ട് തകർന്നു 200 ഏക്കർ കൃഷി നാശം
പുഞ്ചകൃഷി ആരംഭിച്ച പാടശേഖരത്തിന്റെ ബണ്ടാണ് ഇന്ന് രാവിലെ 10 ന് തകർന്നത്.
നടീൽ നടക്കുന്നതിനിടെ യാണ് 50 മീറ്റർ ബണ്ട് ഒലിച്ചു പോയത് 5 മാസം മുൻപ് പണി പൂർത്തിയാക്കിയ ബണ്ടാണ്
40 ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നുണ്ട് 5620 കിലോ ഉമ നെൽ വിത്താണ് ഇവിടെ വിതച്ചത്
അധികാരികൾ അടിയന്തര നടപടിയെടുത്ത് കർഷകർക്ക് കൃഷി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് പാടശേഖര ഭാരവാഹികൾ ആവശ്യപ്പെട്ടു
പാടശേഖരം സെക്രട്ടറി സുരേഷ് പാട്ടത്തിൽ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ, പാടശേഖര സമിതി പ്രസിഡണ്ട് രാഘവൻ തട്ടകത്ത് , പൊന്നാനി കോൾ സംരക്ഷണ സമിതി വൈസ് പ്രസിഡൻറ് സി കെ പ്രഭാകരൻ, വെളിയങ്കോട് കൃഷി ഓഫീസർ വികെ ലമിന , ഷംസു പുഴക്കര , കുഞ്ഞുമുഹമ്മദ് സവാരി, സി സി അബൂബക്കർ തുടങ്ങിയ കർഷകരും ജനപ്രതിനിധികളും സന്ദർശിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments