Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിലെ പി.ഡബ്ലിയു.ഡി (PWD) വിശ്രമ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു


പൊന്നാനിയിലെ  പി.ഡബ്ലിയു.ഡി (PWD) വിശ്രമ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു 

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊന്നാനിയിലെ  പി.ഡബ്ലിയു.ഡി (PWD) വിശ്രമ മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത് - ടൂറിസം - യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

4 കോടിയോളം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചിട്ടുള്ളത് . 8770 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള പുതിയ കെട്ടിടത്തിൽ ഒരു വി.ഐ.പി റൂം, ഒരു വി.വി.ഐ.പി റൂം അടക്കം,  7 ശീതീകരിച്ച ഡബിൾ റൂമുകളും, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ, കെയർ ടേക്കർ റൂം, ഓഫീസ്, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 

ശ്രീ. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു  പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു, ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഷെഹീർ , നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ദീൻ, വെളിയംകോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടയിൽ, പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ , വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, PWD ബിൽഡിങ്ങ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ, PWD ബിൽഡിങ്ങ്സ് ഓവർസിയർ ബാഗി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംസാരിച്ചു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments