Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് തുല്യത തല ക്ലാസ്സ് ഉദ്ഘാടനം നടന്നു




പെരുമ്പടപ്പ് ബ്ലോക്ക് തുല്യത തല ക്ലാസ്സ് ഉദ്ഘാടനം നടന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ  പത്താംതരം തുല്യത  പതിനാറാം ബാച്ചിന്റെയും  ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും  ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം  നടന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ: ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സൗദാമിനി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൂടുതൽ പേരെ രജിസ്റ്റർ ചെയ്ത പ്രേരേകമാരായ ലത. വി മിനി. കെ.ആർ എന്നിവരെ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജു നിസ, ബ്ലോക്ക് മെമ്പർ മാരായ റംഷാദ്, റീസ പ്രകാശ്, ആശലത, ജമീല മനാഫ്, നന്നംമുക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്, മാറഞ്ചേരി പഞ്ചായത്ത്‌ മെമ്പർ സുഹറ ഉസ്മാൻ. ജനറൽഎക്സ്റ്റൻഷൻ ഓഫീസർ ജമാൽ, അധ്യാപകരായ , യാസ്മിൻബഷീർ, വിൻസി, പ്രീതി പ്രേരകമാരായ ലത, മിനി, അജിത. കെ. പി. പുഷ്പ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രേരക്മാരായ ജയശ്രീ സ്വാഗതവും, സ്മിത. കെ, നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments