പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് 61.5 കോടി രൂപ ചെലവഴിച്ചാണ് പോഷകബാല്യം പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നതാണ് പദ്ധതി. ഒരു കുട്ടിയ്ക്ക് ഒരു ഗ്ലാസ് പാൽ വീതം ആഴ്‌ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിച്ചു നൽകും.
പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ ഏഴാം വാർഡിലെ സെന്റർ നമ്പർ 77 കുറ്റിക്കാട് കടവ് അങ്കണവാടിയിൽ വെച്ച് നടന്ന പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സി.വി സുധ, സി.ഡി.പി.ഒ എൻ.കമറുന്നീസ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രമീള, ഷബ്ന, നീന കെ, അങ്കണവാടി പ്രവർതകരായ ലക്ഷ്മി, സുഭദ്ര, മോഹൻ കെ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments