Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരി - ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം ചേർന്നു


പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരി - ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം ചേർന്നു.


ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം രാജ്യത്ത് നടപ്പിലാക്കിയ സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ വ്യാപാരി - ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം ചേർന്നു. നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ സഹകരണം ഉറപ്പ് വരുത്തുന്നതിനായാണ് യോഗം ചേർന്നത്. വ്യാപാരി സമൂഹത്തിനിടയിൽ മാലിന്യ നിർമാർജന സംവിധാനങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിന് മുഴുവൻ കച്ചവടക്കാരെയും ഉൾപ്പെടുത്തി പൊതുയോഗങ്ങൾ ചേരുന്നതിന് തീരുമാനിച്ചു. വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഓഡിറ്റോറിയം, ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിന് ചെയർമാൻ ശിവദാസ്
ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷീനാസുദേശൻ, എം.ആബിദ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ, ഐ.ആർ.ടി.സി റീജിയണൽ കോ-ഓർഡിനേറ്റർ സായ് സോമനാഥൻ, കുുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ ധന്യ, ആയിശ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജെ.എച്ച്.ഐമാരായ ഹുസൈൻ, സുഷ തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments