Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിൽ ഹരിത കർമ്മ സേനയുടെ ഓഫീസ് ആരംഭിച്ചു



പൊന്നാനി നഗരസഭയിൽ ഹരിത കർമ്മ സേനയുടെ ഓഫീസ് ആരംഭിച്ചു.

മാലിന്യ സംസ്കരണ രംഗത്ത് പുത്തനുണർവേകാൻ ഹരിത കർമ്മ സേനയുടെ ഓഫീസ് ആരംഭിച്ചു. നഗരസഭാ കാര്യാലയത്തിൽ തന്നെയാണ് ഹരിത കർമ്മസേനയുടെ ഓഫീസ് പ്രവർത്തിക്കുക. നിലവിൽ നഗരസഭയിൽ 56 ഹരിത കർമ്മ സേനാംഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പാലക്കാട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയെ നഗരസഭ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനയുടെ തുടർ പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകാൻ കെൽട്രോണിന്റെ സഹായത്തോടെ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരസഭ നടപ്പിലാക്കുന്നുണ്ട്. ഹരിത കർമ്മ സേനയുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പികുന്നതിനു കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം നൽകാനും ഓഫീസ് തുറന്നതോടെ സാധിക്കും. 

ഹരിത കർമ്മ സേനാ ഓഫീസ് ഉദ്ലാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ, ഐ.ആർ.ടി.സി റീജിയണൽ കോ-ഓർഡിനേറ്റർ സായ് സോമനാഥൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജെ.എച്ച്.ഐമാരായ ഹുസൈൻ, സുഷ, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സസ് പേഴ്സൺ തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments