Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സ്നേഹാദരവ് നൽകി





പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സ്നേഹാദരവ് നൽകി.

വിദേശത്തും ആരോഗ്യമേഖലയിലും ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് അൽ റാഷിദ് ഹോസ്പിറ്റലിലെ അനസ്തേഷ്യ വിഭാഗം കോർഡിനേറ്റർ ആയ ഡോക്ടർ മുജീബ് റഹ്മാനെയും യുഎഇ കേന്ദ്രമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഷാജി അമ്മന്നൂരിനെയും പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സ്നേഹാദരവ് നൽകി. 

കാരുണ്യം ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ചെയർമാൻ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ പരൂർ സ്വാഗതമാശംസിച്ചു. ആതുരസേവനരംഗത്തെ സാമൂഹിക ഇടപെടലുകളെ കുറിച്ച് ഡോക്ടർ മുജീബ് റഹ്മാനും ഷാജി അമ്മന്നൂരും ക്ലാസെടുത്തു. ഇടിയാട്ടയിൽ മുഹമ്മദലി, മനാഫ്, ആമിന കെ പി ഹൗസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാരുണ്യം വനിതാ വിംഗ് വളണ്ടിയർമാരും പങ്കെടുത്തു.

ഡോക്ടർ മുജീബ് റഹ്മാനും ഷാജി അമ്മന്നൂരും ചേർന്ന് കാരുണ്യത്തിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു.ട്രസ്റ്റ് ഭാരവാഹികളായ അഷ്റഫ് കീടത്തയിൽ, ശരീഫ് പാണ്ടോതയിൽ, ഷാജി കീടത്തയിൽ, അബൂബക്കർ പാറയിൽ, ശരീഫ് കീടത്തയിൽ, അഷ്‌റഫ്‌. KM,ഫസീൻ എളയമാറ്റിൽ തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ഷംസുദ്ദീൻ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments