Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ മാർച്ച് നടത്തി



മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ മാർച്ച് നടത്തി

മാറഞ്ചേരി: മാഞ്ചേരി പരിച്ചകം റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മററി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിക്ഷേധ മാർച്ച് നടത്തി

മാറഞ്ചേരിയിൽ നിന്ന് വെളിയംകോട്ടേക്കും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ ദൂരം വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്

ഇതുവഴി പോകുന്ന നിരവധി യാത്രക്കാർ ദുരിതത്തിലാണ് മുൻ എം എൽ എ ശ്രീരാമകൃഷ്ണൻ റോഡ് നിർമ്മാണത്തിന് ഇരുപത് ലക്ഷം രുപ അനുവതിച്ചു എന്ന് പറഞ്ഞ് പ്രചരണം നടത്തിയിരുന്നു ജില്ലാ പഞ്ചാത്ത് തുക വകയിരുത്താത്ത കാരണം പറഞ്ഞ് മാറഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയും ജനങ്ങളെ നട്ടം തിരിക്കുകയാണ് എത്രയും പെട്ടന്ന് റോഡിൻ്റെ വർക്ക് പൂർത്തീകരിച്ച് ഗതഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു ഇല്ലെങ്കിൽ ശക്തമായ പ്രതിക്ഷേതം സംഘടിപ്പിക്കുമെന്നും യോഗത്തിൽ പറഞ്ഞു

 പ്രതിക്ഷേധ മാർച്ച് യൂ ഡി എഫ് ചെയർമാൻ പി. ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു, കെ പി സി സി അംഗം എ.എം രോഹിത് മുഖ്യ പ്രഭാഷണം നടത്തി, മുസ്തഫ വടമുക്ക്, ആസാദ് ഇളയേടത്ത്, നൂർദ്ധീൻ, ഷിജിൽ, അബ്ദുൾ ഗഫൂർ, അഷറഫ് കരുവടി, നസീർ മാസ്റ്റർ ,ശ്രീജിത്ത്, ടി. മാധവൻ, ശ്യാം പറയിരിക്കൽ, അബ്ദുറഹിമാൻ പാലക്കൽ, എം.ടി.ഉബൈദ് ,സംഗീത രാജൻ, സുലൈഖ റസാഖ്, ഗിരിഷ് ,മജീദ് ഇല്ലത്തേൽ ,ജാസ്മിൻ സത്താർ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി ,ഹിളർ കഞ്ഞിമുക്ക് അദ്ധ്യക്ഷത വഹിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments