Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് ജല ജീവൻ മിഷ്യൻ സർവ്വ കക്ഷി യോഗം ചേർന്നു





വെളിയങ്കോട് പഞ്ചായത്ത്  ജല ജീവൻ മിഷ്യൻ  സർവ്വ  കക്ഷി  യോഗം ചേർന്നു .


വെളിയങ്കോട്  ഗ്രാമ  പഞ്ചായത്തിലെ  കുടിവെള്ള ക്ഷാമം  പൂർണ്ണമായും പരിഹരിക്കുന്നതിൻ്റെ ഭാഗമായി ,   വീടുകളിൾ ശുദ്ധമായ കുടിവെള്ള ലഭ്യത  ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഗ്രാമ  പഞ്ചായത്ത് നടപ്പിലാക്കുന്ന  ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ  ജലജീവൻ മിഷ്യൻ്റെ  നടത്തിപ്പിനാവശ്യമായ ജലസംഭരണിക്കുള്ള  സ്ഥലം വാങ്ങുന്നതിനായി വിഭവ സമാഹരണം നടത്തുന്നതിന് വേണ്ടി  ജനപ്രതിനിധികളേയും , രാഷ്ട്രീയ , സാമൂഹ്യ , പൗര പ്രമുഖരേയും, പങ്കെടുപ്പിച്ചു കൊണ്ടുള്ള  സർവ്വകക്ഷി യോഗം  ഗ്രാമ  പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ   പൊന്നാനി എം. എൽ . എ . പി. നന്ദകുമാർ  ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു . 

ഇരുപത്തിയൊന്ന് ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് എണ്ണായിരത്തി അഞ്ഞൂറ് വീടുകളിൽ  ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ നല്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത് .  ജലസംഭരണി നിർമ്മിക്കാനുള്ള ഭൂമി  പദ്ധതി പ്രദേശമായ എരമംഗലത്ത് കണ്ടെത്തി  നല്കേണ്ടത്  ഗ്രാമ പഞ്ചായത്താണന്നും ,
2024 ൽ അവസാനിക്കുന്ന പദ്ധതിക്ക്  സ്ഥലം ലഭ്യമാക്കുന്നതിനുള്ള തുക ഗ്രാമ പഞ്ചായത്തിന് മാത്രമായി  ഏറ്റെടുക്കാൻ സാധിക്കാത്തിനാൽ , എല്ലാ ജനങ്ങളും , സംഘടനകളും രംഗത്ത് വരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. അഭിപ്രായപ്പെട്ടു . 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ സ്വാഗതം പറഞ്ഞ  യോഗത്തിൽ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ്  എഞ്ചിനീയർ രേഖ പി. നായർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ , ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർ പി. അജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകാ  യിൽ , ഷരീഫ മുഹമ്മദ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എജിനീയർ  ശ്രീജിത് , കാഡ് ടീം ലീഡർ അമ്യത പ്രവീൺ , രാഷ്ട്രീയ , സാമൂഹ്യ സംഘടനാ പ്രതിനിധികളായ യു . ബ്രദേഴ്സ് ബി. പി. നാസർ  കിളിയിൽ , ബക്കർ കിളിയിൽ , കെ എം. അനന്തകൃഷ്ണൻ ,  സുനിൽ കാരാട്ടേൽ , എൻ. പി.   മൊയ്തുട്ടിഹാജി , കെ. കെ. ബീരാൻ കുട്ടി , ഷാജിറ മനാഫ് , പ്രൊഫ. വി.കെ. ബേബി , സുരേഷ് പാട്ടത്തിൽ , കെ.വി. തങ്കം അരവിന്ദാക്ഷൻ പള്ളിയറ, കെ. രാമക്യഷ്ണൻ , ഉമ്മർ പാടത്തകായിൽ , വിനയൻ ചൈതന്യ , സി. സി. അബൂബക്കർ , കെവീസ്  അബൂബക്കർ , മംഗലത്തേൽ മെയ്ത ഹാജി , സഫീൽ എന്ന ബേബി കുറൂട്ടി , പ്രകാശൻ മഞ്ചേരി , പി രാജാറാം മുഹമ്മദ് മൂരിയത്ത് ,   സി.കെ . പ്രഭാകരൻ , പി. അശോകൻ ,  അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത  കാർഡ് പ്രതിനിധി, എൻ .പി ദീപക്  തുടങ്ങിയവർ  സംസാരിച്ചു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments