Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുവായൂർ കെഎസ്ആർടിസി കെട്ടിട നിർമ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും


ഗുരുവായൂർ കെഎസ്ആർടിസി കെട്ടിട നിർമ്മാണം:  പൊതുമരാമത്ത്  വകുപ്പിന് കൈമാറും 

ഗുരുവായൂർ കെ എസ് ആർ ടി സി കെട്ടിട നിർമ്മാണം പൊതുമരാമത്ത്  വകുപ്പിന് കൈമാറും.  ഡിപ്പോ നവീകരണ  പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന് വേണ്ട എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എത്രയും പെട്ടെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ  പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

കെഎസ്ആർടിസി ഡിപ്പോ നിർമ്മാണ പ്രവർത്തനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്  തൃശൂർ ലേബർ കോൺട്രാക്ട്  സോസൈറ്റിക്കും എൻജിനീയർ കോളേജിനും നേരത്തെ കത്ത് നൽകിയിരുന്നു.  ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിന് 75 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നത്.

ചാവക്കാട് എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിൽ അസി.ഡെവലപ്മെന്റ് കമ്മീഷണർ പി എൻ അയന, കെഎസ്ആർടിസി അസി.ചീഫ് ഓഫീസർ (സിവിൽ എ ഇ) ആർ രാഖേഷ്, കെഎസ്ആർടിസി ജില്ലാ എടിഒ കെ ജെ സുനിൽ, ഗുരുവായൂർ എടിഒ കെ പി ഷിബു, ആർക്കിടെക്ട് ആൽബിൻ എഡിസൺ തുടങ്ങിയവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments