Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാർഥികളുടെ സുരക്ഷക്കായി ബാരിക്കേഡ് സ്ഥാപിച്ചു


വിദ്യാർഥികളുടെ സുരക്ഷക്കായി ബാരിക്കേഡ് സ്ഥാപിച്ചു

എരമംഗലം CMM UP-UMM LP സ്കൂളിലെ വിദ്യാർഥികളുടെ സുരക്ഷക്കായി സ്കൂളിലെ മുൻവശത്തെ റോഡിൽ വാഹനങ്ങളുടെ വേഗത കുറക്കാൻ ബാരിക്കേഡ് സ്ഥാപിച്ചു. 

വാഹനങ്ങളുടെ അമിത വേഗത വിദ്യാർഥികൾക്ക് അപകട ഭീക്ഷണിയായ സാഹചര്യത്തിൽ സ്കൂൾ പിടി എ പെരുമ്പടപ്പ് പോലിസിന്റെ സഹകരണത്തോടെ സ്ഥാപിച്ചത്. ബാരിക്കേഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് നിർവഹിച്ചു. 

വാർഡ് മെമ്പർ ഷീജ ടീച്ചർ. യു പി വിഭാഗം പി ടി എ പ്രസിഡന്റ് പ്രഗിലേഷ് ശോഭ, എൽ പി വിഭാഗം പി ടി എ പ്രസിഡന്റ് പി രാജറാം, പ്രധാന അധ്യാപകൻ ലിജോ ടി ജോബ്, ആനിഫ് മാഷ് , ജയ നാരയണൻ മാഷ്, മുജിബ് മാഷ്, ജലീൽ ,ഹനീഫ, ഷാഫി തവയിൽ എന്നിവർ സംബന്ധിച്ചു. 

എരമംഗലം സൗഹൃദ കൂട്ടായ്മയാണ് ബാരിക്കേഡ് സ്പോൺസർ ചെയ്തിരിക്കുന്നത്. വിദ്യാർഥികൾ സ്കൂളിലെത്തുന്ന രാവിലേയും വൈകിട്ടുമാണ് ബാരിക്കേഡുകൾ സ്ഥാപിക്കുക


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments