Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കർക്കടക വിശേഷങ്ങൾ പകർന്ന് പത്തില പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും


കർക്കടക വിശേഷങ്ങൾ പകർന്ന് പത്തില പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും

പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കർക്കടക വിശേഷങ്ങൾ പകർന്ന് പത്തില പ്രദർശനവും പത്തില തോരൻ, ഔഷധക്കഞ്ഞി വിതരണവും നടത്തി.

അധ്യാപകരുടെ നിർദ്ദേശപ്രകാരം രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർഥികളാണ് ഇലകൾ ശേഖരിച്ചത്. ഔഷധ ഗുണങ്ങൾ എഴുതിയ ചാർട്ടുകളോടൊപ്പം ഇലകളുടെ പ്രദർശനവും 10 ഇനം ഇലകൾ ചേർത്ത് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പത്തിലെ തോരനും കർക്കടക കഞ്ഞിയും ഒരുക്കി.

പ്രധാനാധ്യാപിക എം.വി റെയ്സി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ പി.കെ സൽമ, ജൂലിഷ് എബ്രഹാം, നിത ജോയ്, സജ്ന, ആയിശ റോഷ്നി നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments