അറബിക് ടീച്ചേഴ്സ് ഏകദിന ശിൽപശാല നടന്നു
പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സിൻ്റെ നേതൃത്വത്തിൽ 'പൊന്നാനി 'യു ആർ സി യിൽ വെച്ച് അധ്യാപക ശാക്തീകരണത്തിൻ്റെ ഭാഗമായി ഏകദിന ശിൽപശാല നടന്നു ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഓഫീസർ വി ഷൗഖത്തലി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി മുഹമ്മദ് സജീബ് അധ്യക്ഷത വഹിച്ചു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് ഷോജ, ബി.പി.ഒ. ഡോ.ഹരിയാനന്ദ കുമാർ, മുസ്ലീം ഗേൾസ് ഇൻസ്പെക്ടർ കെ.ടി.മിന്നത്ത്, അബ്ദു റഹിമാൻ ഫാറൂഖി, ഇബ്രാഹിം കുട്ടി, അബ്ദുൽ ഗഫൂർ, നൗഷാദ് അയിരൂർ, കരീമുള്ള, അബ്ദുൽ കബീർ, എ വി അബ്ദുൽ ഹമീദ്, ജമാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിൽ ഭാഷാരീതിയുടെ ആധുനിക ശാസ്ത്രം എം.ടി.അബ്ദുറഷീദ്, അക്കാദമിക് മാസ്റ്റർ പ്ലാൻ ഇ പി എ.ലത്തീഫ്, കെ.വി.മുഹമ്മദ്, സൗദ ടീച്ചർ, ഭാഷാ ബോധന രീതി അശ്റഫ് ചെട്ടിപടി , റാഷിദ് തുടങ്ങിയവർ ക്ലാസ് നയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments