Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ സർഗോത്സവം; വിജയികളെ പ്രഖ്യാപിച്ചുപുരസ്കാര സമർപ്പണം 24 ന്

കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ സർഗോത്സവം; വിജയികളെ പ്രഖ്യാപിച്ചു

പുരസ്കാര സമർപ്പണം 24 ന്

പൊന്നാനി: കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി തിരൂർ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ സർഗോത്സവം രചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. 24 ന് വൈകീട്ട് 4.30ന് പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രവും വിതരണം ചെയ്യും. സാംസ്കാരിക സദസ്സ് നോവലിസ്റ്റ് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ ഫലപ്രഖ്യാപനം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ് അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.കെ സതീശൻ, കൾച്ചറൽ വിംഗ് സംസ്ഥാന ചെയർമാൻ പി സുരേന്ദ്രൻ, സിബി തോമസ്, പി രാമകൃഷ്ണൻ, പിജി സജീവ്, സി.ടി പ്രദീപ്കുമാർ, രഞ്ജിത് അടാട്ട്, സി റഫീഖ്, കെ.ടി അൻസാർ, എ കേശവൻ നമ്പീശൻ സംസാരിച്ചു.

വിജയികൾ (ഇനങ്ങളും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരും ക്രമത്തിൽ): കവിതാലാപനം: ആൻലി ആൻ്റണി
(എ.എൽ.പി സ്കൂൾ അതളൂർ, എടപ്പാൾ ഉപജില്ല), ഷൈലജ 
(എ.വി.എച്ച്.എസ്.എസ് പൊന്നാനി), ശ്രീദൻ കെ.എൻ (സി.പി.എൻ.യു.പി സ്കൂൾ വട്ടംകുളം, എടപ്പാൾ)

ചിത്രരചന: സവിതദാസ് (എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽപ്പറമ്പ്, കുറ്റിപ്പുറം), ഷൈമ
(എം.ഐ.എച്ച്.എസ്.എസ് പൊന്നാനി),
പി.കെ സൽമ (പളളപ്രം എ.എം.എൽ.പി.എസ്, പൊന്നാനി) 

കഥാരചന: സമീർ തൊറക്കൽ
(ജി.എൽ.പി സ്കൂൾ കൽപ്പകഞ്ചേരി,
കുറ്റിപ്പുറം), കെ.വി ഹബീബ് റഹ്മാൻ
(എം.ഐ.എച്ച്.എസ്.എസ് പൊന്നാനി), പി മെവിൻ സുഷിൽ (ബി.ഇ.എം.യു.പി സ്കൂൾ പരപ്പേരി, തിരൂർ)

കവിതാരചന: പി അബ്ദുല്ല (ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ, പൂക്കരത്തറ, എടപ്പാൾ), സമീർ തൊറക്കൽ
(ജി.എൽ.പി സ്കൂൾ കൽപ്പകഞ്ചേരി,
കുറ്റിപ്പുറം), വി.പി സിമില (ഗേൾസ് എച്ച്.എസ്.സ് വളാഞ്ചേരി)

ഉപന്യാസരചന: മെവിൻ സുഷിൽ പി
(ബി.ഇ.എം.യു.പി സ്കൂൾ പരപ്പേരി,
തിരൂർ), എം പ്രജിത് കുമാർ (എം.ഐ.എച്ച്.എസ്.എസ്, പൊന്നാനി), പി.പി മൊയ്തീൻ കുട്ടി
(എം.ഐ ഗേൾസ് എച്ച്.എസ്.എസ്, പുതുപൊന്നാനി)

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments