Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബാലസംഘം മലപ്പുറം ജില്ലാ സമ്മേളനം പൊന്നാനിയിൽ


ബാലസംഘം മലപ്പുറം ജില്ലാ സമ്മേളനം പൊന്നാനിയിൽ

ബാലസംഘം മലപ്പുറം ജില്ലാ സമ്മേളനം ആഗ:20, 21 തിയതികളിലായി പൊന്നാനിയിൽ നടക്കും.

കോവിഡ് ബാധ കാരണം നീണ്ട 'ഒരു ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം നടക്കുന്നത്. 2018 ഡിസംബറിൽ വള്ളിക്കുന്ന് വെച്ച് നടന്ന ജില്ലാ സമ്മേളനത്തിന് ശേഷം നല്ല മുന്നേറ്റമുണ്ടാക്കാനായതിൻ്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കുട്ടികൾ ഈ സമ്മേളനത്തിനെത്തുന്നത്.

16 ഏരിയകളിൽ നിന്നുള്ള 280 പ്രതിനിധികളും 70 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 350 പേരാണ് എം വിജയകുമാർ -എം ആദർശ് നഗറിൽ( എം ഇ എസ് കോളേജ്) നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക.20ന് രാവിലെ 10 മണിക്ക് പ്രമുഖ സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് ബസ് സ്റ്റാൻ്റ് പരിസരത്ത് ബർലിൻ കുഞ്ഞനന്തൻ നായർ നഗറിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ നാടൻപാട്ട് കലാകാരനും സിനിമാപിന്നണി ഗായകനുമായ അതുൽ നറുകരയും സംഘവും പാട്ടുകൾ അവതരിപ്പിക്കും.

പൊന്നാനിയിലെ കുട്ടികളുടെ കളരി സംഘത്തിൻ്റെ പ്രദർശനവും വേദിയിൽ അരങ്ങേറും. തുടരുന്ന സമ്മേളനം ആഗ: 21 ന് 3 PM ന് സമാപിക്കും.3 മണിക്ക് 10000 കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്ര ഹാർബറിൽ നിന്നാരംഭിച്ച് ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ പി നന്ദകുമാർ എം എൽ എ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, സംസ്ഥാന കൺവീനർ ടി കെ നാരായണ ദാസ് എന്നിവർ സംസാരിക്കും.

 ബാലസംഘത്തിൻ്റെ വിവിധ പ്രവർത്തനമേഖലകളും പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട 15 അനുബന്ധ പരിപാടികൾ ഓരോ ഏരിയകളും ഏറ്റെടുത്ത് വിജയിപ്പിച്ചു. ജാതി -മത ലിംഗ-വർഗ - വർണ വ്യത്യാസങ്ങൾക്കപ്പുറം കുട്ടികളിലെ സ്നേഹവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിനായി പൊന്നാനി ഏരിയയിൽ 100 സ്നേഹ സദസ്സുകൾ സംഘടിപ്പിച്ചു. അര ലക്ഷത്തോളം കുട്ടികൾ ഈ പരിപാടികളിൽ പങ്കെടുത്തു.


ലോകരാജ്യങ്ങൾ പലതും യുദ്ധ കലുഷിതമായി നിൽകുന്ന സാഹചര്യത്തിൽ ആഗ: 6 ന് ' വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട ' എന്ന മുദ്രാവാക്യത്തിലൂന്നി യുദ്ധവിരുദ്ധ റാലിയും പട്ടം പറത്തലും സംഘടിപ്പിച്ചു. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments