Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്തും എംടിഎം കോളേജ് നേച്ചർ ക്ലബ്ബും സംയുക്തമായി കർഷകദിനം ആചരിച്ചു


വെളിയങ്കോട് പഞ്ചായത്തും എംടിഎം കോളേജ് നേച്ചർ ക്ലബ്ബും സംയുക്തമായി കർഷകദിനം ആചരിച്ചു

വെളിയങ്കോട് പഞ്ചായത്തും എംടിഎം കോളേജ് നേച്ചർ ക്ലബ്ബും എംടിഎം എൻഎസ്എസ് യൂണിറ്റും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം കോളേജ് കാമ്പസിന്റെ തോട്ടത്തിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് ആചരിച്ചു വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റസ് ലത്ത് സക്കീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന എന്റെ കൃഷിയിടം പരിപാടിയിൽ എല്ലാ വിദ്യർത്ഥികളും ഭാഗവാക്കാകണം എന്നും ഇതിന്റെ തുടർച്ച എന്ന നിലയിൽ പഞ്ചായത്ത് കൂടുതൽ വിത്തുകൾ നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  



 കൃഷിഭവൻ ഉദ്യോഗസ്ഥ ഹർഷിത, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ശ്യാം പ്രസാദ് അധ്യക്ഷനായിരുന്നു. മാനേജർ സജില അധ്യാപകരായ നന്ദകുമാർ.സി.പി, റഹിയാനത്ത്, നിമിഷ ബാബുരാജ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങി നൂറോളം പേര് പരിപാടിയിൽ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments