സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു
മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉൽഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.
സഖാവ് പി.രാജൻ പൊന്നാനി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അജിത് കൊളാടി , എം.എ. അജയ്കുമാർ , പി. കുഞ്ഞുമൂസ, പി.പി. ഹനീഫ, മുഹമ്മദ് സലീം, എ.കെ.ജബാർ , ടി. അബ്ദു , സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഷാജിറമനാഫ്, ഷമീറ ഇളയോടത്ത്, എ.കെ. നാസർ എന്നിവരടങ്ങുന്ന പ്രൊസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ടി.കെ. ഫസലുറഹ്മാൻ , കെ. അബ്ദു എന്നിവർ മിനിറ്റ്സ് അവതരിപ്പിച്ചു. പി.വി.ഗംഗാധരൻ , കെ.എം കൃഷ്ണകുമാർ , എ.സിദ്ധിഖ്, ലത്തീഫ് എവസ്റ്റ് തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചു. വി.അബ്ദുൾ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു.
റോഡുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments