നിർമ്മാണ തൊഴിലാളി വെളിയംകോട് പഞ്ചായത്ത് സമ്മേളനം നടന്നു
വെളിയംകോട് പഞ്ചായത്തിലെ ശ്മാശനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആധുനിക സൗകര്യങ്ങൾ ഏർപെടുത്തണമെന്നും നിർമ്മാണ തൊഴിലാളി വെളിയംകോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം CITU പൊന്നാനി ഏരിയാ പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് പ്രേo ദാസ് പതാക ഉയർത്തി അനിരുദ്ധൻ കുവ്വക്കാട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.
പി. നന്ദകുമാർ എം. എൽ എൽ എ, CITU ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത്, CWFl ഏരിയാ പ്രസിഡന്റ് ഇ വി മോഹനൻ, കർഷക തൊഴിലാളി നേതാവ്, കെ.പി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അജയൻ, തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു
വെളിയംകോട് പഞ്ചായത്ത് കമ്മിറ്റി എരമംഗലം, വെളിയംകോട് എന്നീ മേഖലാ കമ്മിറ്റികളായി വിഭജിച്ചു എരമംഗലം മേഖലാ കമ്മിറ്റിയുടെ ഭാരവാഹികളായി അനിരുദ്ധൻ കുവ്വക്കാട്ട് പ്രസിഡണ്ട് പി. എ മുകേഷ് - സെക്രട്ടറി പ്രേം ദാസ് - ട്രഷറർ എന്നിവരേയും വെളിയംകോട് മേഖലാ കമ്മിറ്റിയുടെ ഭാരവാഹികളായി ഷിനോജ് - പ്രസിഡണ്ട്, ജി.പി വിജയൻ - സെക്രട്ടറി, മുജീബ് കൊട്ടിലുങ്ങൽ -ട്രഷറർ എന്നിവരേയും തിരഞ്ഞെടുത്തു.
ടി. ഗിരിവാസൻ സ്വാഗതവും പി. എ മുകേഷ് നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments