ഉശക്കാഴ്ചയുടെ പാട്ടുകാരിയെ നെഞ്ചോടു ചേർത്ത് ശിവജി ഗുരുവായൂർ
വടക്കക്കെക്കാട് അഭയം പാലിയേറ്റീവ് കെയറിന്റെ കുടുംബ സംഗമത്തിനിടയിൽ
അതിഥിയായി വന്ന് മനോഹരങ്ങളായ പാട്ടുകൾപാടി സദസ്സിന്റെ കയ്യിടി ഏറ്റുവാങ്ങി നിൽക്കയായിരുന്നു സലീന എടപ്പാൾ എന്ന ഗായിക. സദസ്സിലുണ്ടായിരുന്ന നടനും സാമൂഹ്യ പ്രവർത്തകനുമായ ശിവജി ഗുരുവായൂരും നിർത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു. പിന്നെ സലീനയുടെ അടുത്തേക്ക് ചെന്ന് മകളെ പോലെ ചേർത്ത് പിടിച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സലീനയുടെ പാട്ടിന്റെ ഉൾകാഴ്ചയെ പറ്റി സദസ്സിനോടു സംവദിച്ചു. ശിവജിയെ പോലെ വലിയൊരു കലാകാരനിൽ നിന്ന് സലീന എന്ന കാഴ്ച പരിമിതിയുള്ള ഒരു ഗായികയ്ക്ക് കിട്ടിയ വലിയ ഒരു അംഗീകാരമായി അത്. സദസ്സിലുള്ളവർ നിറകണ്ണുകളോടെയാണ് അതിന്ന് സാക്ഷ്യം വഹിച്ചത്.
കുടുംബയോഗം ഔപചാരികമായി ഉൽഘാടനം ചെയ്തത് അഭയം കുടുബാംഗം കൂടിയായ മെയ്തീൻ മുതുവമ്മലാണ്. രോഗശയ്യയിൽ മലർന്നു കിടന്നുകൊണ്ടു തന്നെയാണ് മൊയ്തീൻ തുടർന്ന് പ്രഭാഷണം നടത്തിയതും. അതു കേൾക്കാൻ പ്രസിദ്ധ സിനിമാ സംവിധായകനും പ്രവാസി ക്ഷേമകാര്യ ചെയർമാനുമായ പി ടി കഞുമുഹമ്മദും സദസ്സിലുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞതും മൊയ്തീന്റെ കട്ടിലിനരികിലേക്ക് ഓടിച്ചെന്ന് പി ടി കൈകൊടുത്ത് അഭിനന്ദിച്ചു. ഒരു കാലത്ത് പൂനയിലുണ്ടായിരുന്ന പ്രസിദ്ധ ഫോട്ടോഗ്രാഫർ മൊയ്തീനാണ് ഈ ഉദ്ഘാടകൻ എന്നറിഞ്ഞതും വിഷ്വൽ മീഡിയകളെ കുറിച്ചായി സംഭാഷണം. ഏതവസ്ഥയിലും ഇങ്ങിനെ ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്നത് അഭയം പോലുള്ളവരുടെ ആത്മാർത്ഥ പിന്തുണയും ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ തന്നെ ഉള്ളിലുള്ള കനലുമായിരിക്കും എന്നും പി ടി എടുത്തു പറഞ്ഞു. സദസ്സ് മുഴുവൻ പിടിയുടെ വാക്കുകൾ ഏറ്റെടുത്തു കൈകൂപ്പി നിന്നു.
നിരവധി പ്രമുഖരാണ് ചടങ്ങിനെത്തി രോഗശയ്യയിലുള്ളവർക്ക് ആശ്വാസമേകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/

0 Comments