ജി എച്ച് എസ് എസ് പാലപ്പെട്ടിയിൽ അക്കാദമിക് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
2021- 22 അധ്യയനവർഷത്തിലെ അക്കാദമിക് ക്ലബ്ബുകളുടെ ഉദ്ഘാടനം ജി എച്ച് എസ് എസ് പാലപ്പെട്ടിയിൽ വെച്ച് നടന്നു.
പി ടി എ പ്രസിഡണ്ട് ഇസ്മായിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപിക ദീപാഞ്ജലി ടീച്ചർ സ്വാഗതം ചെയ്ത് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂൾ കൗൺസലർ ഫായിസ നന്ദി പ്രകാശിപ്പിച്ചു. വാർഡ് മെമ്പർ സൗദ അബ്ദുള്ള, പിടിഎ അംഗം ബാദുഷ, മുഹമ്മദ് അലി, സീനിയർ സ്റ്റാഫ് ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജോളി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. മുഖ്യാതിഥികളായി എത്തി വേദിയെ ധന്യമാക്കിയ തിരൂർ ഗവൺമെൻറ് തുഞ്ചൻ മെമ്മോറിയൽ കോളേജിലെ പ്രൊഫസർ ഡോക്ടർ ഹിലാൽ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് എടുക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു . സംവിധായകനും, നടനും, പാട്ടുകാരനും, അവതാരകനുമായ ഷാനിഫ് അയിരൂർ കുട്ടികൾക്ക് വേണ്ടി കലാപരിപാടി അവതരിപ്പിച്ചു.
തുടർന്ന് വിവിധ മത്സരയിനങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. വിവിധ ക്ലബ്ബിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments