പൊന്നാനി നഗരസഭാതല പ്രതിഭാ സംഗമവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു
നാടിന്റെ പ്രതിഭകളെ ആദരിക്കുന്നതിനായി പൊന്നാനി നഗരസഭാതല പ്രതിഭാ സംഗമവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. നഗരസഭ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്.
പൊന്നാനി നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും നഗരസഭാ പരിധിയിൽ താമസിക്കുന്ന പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നതുമായ 410 വിജയികളെയാണ് നഗരസഭ ആദരിച്ചത്.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ 149 വിദ്യാർത്ഥികളെയും, പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ.
120 വിദ്യാർത്ഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ച 141 മിടുക്കരെയുമാണ് നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിഭാ അവാർഡ് നേടിയ ശ്രീലക്ഷ്മി, സ്നേഹ, ജില്ലയിലെ മികച്ച സാക്ഷരത പ്രേരകായി തിരഞ്ഞെടുത്ത ടി.ഷീജ, മികച്ച ആശാ പ്രവർത്തകക്കുള്ള അവാർഡ് നേടിയ ഷീജ എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രതിഭ സംഗമം ഹയർ സെക്കണ്ടറി മുൻ ജോയിൻ്റ് ഡയറക്ടർ കെ.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. തിരൂർ തുഞ്ചൻ കോളേജ് റിട്ട. പ്രിൻസിപ്പൽ വിജു നായരങ്ങാടി മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഒ.ഒ ഷംസു, രജീഷ് ഈപ്പാല, ഷീന സുദേശൻ, എം.ആബിദ, കൗൺസിലർ ഫർഹാൻ ബിയ്യം എന്നിവർ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സ്വാഗതവും കൗൺസിലർ വി.പി സുരേഷ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments