Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മതസൗഹാർദവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പൊന്നാനി കടൽതീരം : ആലംകോട് ലീലാകൃഷ്ണൻ 20220809


മതസൗഹാർദവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പൊന്നാനി കടൽതീരം : ആലംകോട് ലീലാകൃഷ്ണൻ

പൊന്നാനി: എത്രയോ സഹസ്രാബ്ദങ്ങളായി ഇവിടെ മത്സ്യത്തൊഴിലാളികൾ ജാതിമത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാത്ത സാഹോദര്യത്തോടുകൂടി സഹവർത്തിച്ചുവരുന്നു. കപ്പൽ പാട്ടുകൾ പത്തേമാരി പാട്ടുകൾ എന്നിങ്ങനെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വലിയൊരു പാട്ട് സംസ്കൃതി പൊന്നാനി കടപ്പുറത്ത് ഉണ്ട് പൊള്ള മൊയ്തീൻ പോലുള്ള പ്രശസ്തരാകേണ്ടിയിരുന്ന വലിയ കവികൾ ഈ പ്രദേശത്ത് ജീവിച്ചിട്ടുണ്ട് പത്തേമാരിയിലെ സ്രാങ്ക് ആയിരുന്നു കവിയായിരുന്നുള്ള പൊള്ള മൊയ്തീൻ. പൊന്നാനിയുടെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യം പാശ്ചാത്യരുടെ കപ്പൽ ആദ്യമായി കാപ്പാട് നങ്കൂരമിട്ട കാലം തൊട്ട് പോർച്ചുഗീസുകാർക്കെതിരെ പടകൂട്ടി സാമൂതിരിക്ക് വേണ്ടി പോരാടിയത് പൊന്നാനി തീരത്ത് മരക്കാൻമാരുടെ  പരമ്പരയാണ് മറക്കാന്മാർ പോരാളികൾ ആയിരുന്നു. നാവിക സൈന്യം ആയിരുന്നു ചേറ്റുവ കടപ്പുറത്ത് വെച്ച് പോർച്ചുഗീസ് പടക്കപ്പലായ സമുദ്ര റാണിയെ കപ്പലിൽ താഴ്ത്തിയത് പൊന്നാനിയുടെ കൂടി പോരാളികൾ ചേർന്ന് ആണ് അങ്ങനെ ദേശാഭിമാനത്തിനുത്തമ്മ മാതൃക ഉണ്ടാക്കിയ ഒരു വലിയ സമൂഹം പൊന്നാനി മരയ്ക്കാൻ മാരുടെ പാരമ്പര്യത്തിൽ ഉണ്ട് മാത്രമല്ല വളരെ കാലങ്ങളായി സവിശേഷമായ ഒരു നിഷ്കളങ്ക സംസ്കാരം ജാതിയോ മതമോ വർണമോ തീണ്ടാത്ത മനുഷ്യത്വത്തിന്റെ സംസ്കാരം കടൽത്തീരം കാത്ത് പരിപാലിച്ചിട്ടുണ്ട്. ഷേക്ക് സൈനുദ്ദീൻ മഖ്ദൂം പരമ്പരകൾ പരിപാലിച്ച ആത്മീയ സംസ്കൃതി യോടൊപ്പം തന്നെ പിൽക്കാലത്ത്  രാഷ്ട്രീയമായി പുതിയ പുരോഗമന ചലനങ്ങൾക്കും പൊന്നാനി കടപ്പുറം വലിയ കൊതിപ്പുണ്ടാക്കി സ:കൊളാടി ഗോവിന്ദൻ കുട്ടിയെയും ഇമ്പിച്ച ബാവയെയും. എ കെ ബാവയെയും. മാമുട്ടികായേയും. പോലുള്ള നേതാക്കന്മാർ പൊന്നാനി കടപ്പുറത്ത് രാഷ്ട്രീയ പ്രബുദ്ധത ഉണ്ടാക്കിയവരാണ്. C P I പൊന്നാനി മണ്ഡലം സമ്മേളനത്തോടനുബദ്ധിച്ച് A l T U C സംഘടിപ്പിച്ച " പൊന്നാനി കടൽ തീരവും ജീവിത പ്രശ്നങ്ങളും " സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കവിയും സാംസ്കാരിക നായകനുമായ ശ്രി. ആലംങ്കോട് ലീലാകൃഷ്ണൻ. പരിപാടിയിൽ സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി വിഷയ അവതരണം നടത്തി. സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ അധ്യക്ഷത വഹിച്ചു. എ കെ ജബ്ബാർ. പി പി ഹനീഫ. കെ കെ ബാബു. വി ഹംസ. ഗംഗാധരൻ. എ കെ നാസർ . എം മാജിദ്. പി പി മുജീബ് റഹ്മാൻ. മുനിസിപ്പൽ കൗൺസിലർ മാരായ എ കെ അജീന ജബ്ബാർ. ഷൈല നിസാർ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments